/sathyam/media/media_files/YauksYJHkSvECeQrahiE.jpg)
മുംബൈ: ‘അവനെന്റെ മകനെ കൊന്നു, ഇനിയൊരിക്കലും എനിക്ക് മകനെ കാണാനാകില്ല’– പുണെയിൽ 17 വയസുകാരൻ മദ്യലഹരിയിൽ ഓടിച്ച ആഡംബര കാറിടിച്ച് മരിച്ച ഐടി ജീവനക്കാരന്‍ അനീഷ് അവാധിയയുടെ അമ്മ സവിത അവാധിയ തേങ്ങലോടെ പറയുന്നു. ബൈക്കിൽ അനീഷിനോടൊപ്പം സഞ്ചരിച്ച സഹപ്രവർത്തക അശ്വിനിയും മരിച്ചിരുന്നു.
‘ആ കുട്ടിയുടെ തെറ്റാണ്. വേണമെങ്കിൽ കൊലപാതകമെന്നും വിളിക്കാം. അവൻ തെറ്റു വരുത്തിയിരുന്നില്ലെങ്കിൽ ആരും മരിക്കില്ലായിരുന്നു.
അവന്റെ കുടുംബം ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഇന്ന് എന്റെ മകൻ ജീവനോടെയുണ്ടാകുമായിരുന്നു. അവന് ശിക്ഷ ലഭിക്കണം. കുട്ടിയെ രക്ഷിക്കാൻ കുടുംബം പരമാവധി ശ്രമിച്ചു. അവർ പണമുള്ളവരാണ്.’’–സവിത അവാധിയ പറഞ്ഞു.
അപകടം നടന്ന രാത്രിയിൽ കൗമാരക്കാരൻ രണ്ട് ബാറുകളിലായി 48,000 രൂപ ചെലവഴിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. പിന്നീടാണ് അമിതമായി മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയത്. ഗുരുതരമായ കേസായിട്ടും ജാമ്യം നൽകി വിട്ടയച്ച നടപടി വിവാദമായി.
മദ്യപിച്ചിട്ടില്ലെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയതിനു പിന്നാലെ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതു പൊലീസിനെ വെട്ടിലാക്കിയിരുന്നു. തുടർന്ന് പിതാവ് വിശാൽ അഗർവാളിനെ അറസ്റ്റ് ചെയ്തു.
പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കി ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു. അപകടത്തെക്കുറിച്ച് ഉപന്യാസമെഴുതാൻ നിർദേശിച്ചു ജാമ്യം നൽകിയ ജുവനൈൽ കോടതി നടപടി വിവാദമായതിനു പിന്നാലെ പൊലീസ് നൽകിയ പുനപരിശോധനാ ഹർജിയിലാണ് നടപടി. മദ്യപിച്ചു വാഹനം ഓടിച്ചതിന്റെ പേരിലുള്ള വകുപ്പുകളും ചുമത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us