ടിൻഡർ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു, യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി യുവാവ്

New Update
dating_app.jpg

മുംബൈ: ടിൻഡർ ഡേറ്റിംഗ് ആപ്പിലൂടെ യുവതിയെ കബളിപ്പിച്ച് പണം തട്ടി യുവാവ്. മൂന്നര ലക്ഷത്തിൽ കൂടുതൽ രൂപയാണ് യുവാവ് യുവതിയിൽ നിന്ന് തട്ടിയെടുത്തത്. സമ്മാനം അയക്കാനാണെന്ന് പറഞ്ഞാണ് യോഗ അധ്യാപികയായ 46 കാരിയില്‍ നിന്ന് പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഡോക്ടർ ആയി ജോലി ചെയ്യുന്ന അമിത് കുമാർ എന്ന വിലാസത്തിലാണ് ഇയാൾ യുവതിയുമായി പരിചയപ്പെടുന്നത്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഇവർ പിന്നീട് വാട്ട്സ് ആപ്പ് നമ്പറുകൾ കൈമാറുകയായിരുന്നു. ഏപ്രിൽ 25 ന് ഡൽഹിയിലെ ഒരു കൊറിയർ കമ്പനിയിൽ നിന്നാണെന്ന വ്യാജേന ഒരു സ്ത്രീ യുവതിയെ വിളിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പണം ആവശ്യപ്പെടുകയും ചെയ്തു.

വിളിച്ചയാൾ പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്ക് 3.36 ലക്ഷം രൂപ നിക്ഷേപിച്ചതായി യുവതി പറഞ്ഞു. താൻ കബളിപ്പിക്കപ്പെടുകയാണെന്ന് പിന്നീട് മനസ്സിലാക്കിയ യുവതി ചൊവ്വാഴ്ച മറൈൻ ഡ്രൈവ് പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ പീനൽ കോഡിലെയും ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെയും വകുപ്പുകൾ പ്രകാരം ഇയാൾക്കും വിളിച്ചയാൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Advertisment
Advertisment