/sathyam/media/media_files/q0UuiIgKaq0JMUmoTQOj.jpg)
മുംബൈ: ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ. ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് ന്യൂട്രീഷനിലാണ് സാറ ഡിസ്റ്റിങ്ഷനോടെ മാസ്റ്റർ ഡിഗ്രി നേടിയത്. മകളുടെ നേട്ടത്തെ പ്രശംസിച്ച സച്ചിൻ ഹൃദയസ്പർശിയായ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. സച്ചിന്റെ ഭാര്യ അഞ്ജലി ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയിരുന്നു.
“അതൊരു മനോഹരമായ ദിവസമായിരുന്നു. ഞങ്ങളുടെ മകൾ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ക്ലിനിക്കൽ & പബ്ലിക് ഹെൽത്ത് ന്യൂട്രീഷനിൽ ഡിസ്റ്റിംഗ്ഷനോടെ മാസ്റ്റേഴ്‌സ് പൂർത്തിയാക്കിയ ദിനമാണ്. ഈ നേട്ടത്തിനായി വർഷങ്ങളായി നീ ചെയ്ത എല്ലാ പ്രവർത്തനങ്ങളിലും മാതാപിതാക്കളെന്ന നിലയിൽ അഭിമാനമുണ്ടാക്കുന്നുണ്ട്. ഭാവിയിലും നിന്റെ എല്ലാ സ്വപ്നങ്ങളും നീ യാഥാർത്ഥ്യമാക്കുമെന്ന് ഞങ്ങൾക്കറിയാം, അദ്ദേഹം കുറിച്ചു. കോൺവൊക്കേഷനിൽ സാറ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്ന വീഡിയോയും സച്ചിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ബിരുദദാനവും മുംബൈയിലെ പോളിം​ഗും ഒരേ ദിവസമായതിനാൽ സച്ചിന് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ദേശീയ ഐക്കൺ’ആണ് സച്ചിൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us