/sathyam/media/media_files/2025/09/19/ms-dhoni-2025-09-19-23-29-41.jpg)
മുംബൈ: പ്ലാറ്റിനം ഗിൽഡ് ഇന്റർനാഷണൽ (പി.ജി.ഐ) മെൻ ഓഫ് പ്ലാറ്റിനം ബ്രാൻഡ് ഈ ഉത്സവ സീസണിൽ എം എസ് ധോണി സിഗ്നേച്ചർ എഡിഷനുമായി തിരിച്ചെത്തുന്നു.
95% ശുദ്ധമായ പ്ലാറ്റിനത്തിൽ രൂപകൽപ്പന ചെയ്ത ഈ ആഭരണ ശേഖരം, ധോണിയെ പോലെ പ്രതിബദ്ധത, ശാന്തത, ആന്തരിക ശക്തി എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ്. പ്ലാറ്റിനത്തിന്റെ സ്വാഭാവിക വെളുപ്പും, മങ്ങാത്തതും തേഞ്ഞുപോകാത്തതുമായ ഗുണവും ഈ ശേഖരത്തെ ശാശ്വതവും അപൂർവവുമാക്കുന്നു. ധോണിയുടെ ജീവിതയാത്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ശേഖരത്തിലെ ഓരോ ആഭരണവും മിനിമലിസ്റ്റിക് ശൈലിയിലും ശക്തമായ രീതിയിലുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ധോണി സിഗ്നേച്ചർ എഡിഷന്‍റെ പ്രത്യേകതകൾ: പ്ലാറ്റിനം ഗ്രിഡ് ബ്രേസ്‌ലെറ്റ്, മൊമെന്റം ബ്രേസ്‌ലെറ്റ്, ക്യൂബ് ഫ്യൂഷൻ ബ്രേസ്‌ലെറ്റ്, ബോൾഡ് ലിങ്ക്‌സ് ബ്രേസ്‌ലെറ്റ്, ഹാർമണി ചെയിൻ എന്നിവയാണ് ഈ ശേഖരത്തിലെ പ്രധാന ആഭരണങ്ങൾ.
കൂടാതെ, പുതിയ മൂന്ന് ഡിസൈനുകൾ, പ്ലാറ്റിനം ഇൻലേ ബ്രേസ്‌ലെറ്റ്, യൂണിറ്റി ബ്രേസ്‌ലെറ്റ്, റീഗൽ ബ്രേസ്‌ലെറ്റ് എന്നിവയും ഈ ശേഖരത്തിന്റെ ആകർഷണം വർധിപ്പിക്കുന്നു.
റോസ് ഗോൾഡ്, മാറ്റ്, ഗ്ലോസി ഫിനിഷുകൾ എന്നിവയുടെ സംയോജനം ഈ ആഭരണങ്ങളെ സ്റ്റൈലിഷും അർത്ഥവത്തവുമാക്കുന്നു. ഓരോ ആഭരണത്തിനും ധോണിയുടെ ഒപ്പ് പതിപ്പിച്ചിരിക്കുന്നു. ഇത് ധോണിയുടെ ആന്തരിക ശക്തിയെയും സ്ഥിരോത്സാഹത്തെയും പ്രതിനിധീകരിക്കുന്നു.
മൊമന്‍റ് വിത്ത് മഹി: മെൻ ഓഫ് പ്ലാറ്റിനത്തിന്റെ എം എസ് ധോണി സിഗ്നേച്ചർ എഡിഷൻ വാങ്ങുമ്പോൾ മൊമന്‍റ് വിത്ത് മഹി (#MomentWithMahi) അനുഭവം കൂടി ലഭിക്കും. ഇത് ഫാൻമീറ്റിംഗ്, വ്യക്തിഗത സന്ദേശം, അല്ലെങ്കിൽ ധോണിയുടെ പ്രചോദനാത്മക ഓഡിയോ/വീഡിയോ മെസേജ് ആകാം.
2025 സെപ്റ്റംബർ 18 മുതൽ നവംബർ 16 വരെ റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് വാങ്ങുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എം എസ് ധോണിയെ 2026 ന്റെ തുടക്കത്തിൽ മുംബൈയിൽ നേരിട്ട് കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും.
ആരാധകർക്ക് പ്രിയതാരവുമായി ഒരു അവിസ്മരണീയ നിമിഷം പങ്കിടാനുള്ള അപൂർവ സന്ദർഭമാകും ഇത്. ധോണി സിഗ്നേച്ചർ എഡിഷൻ ശേഖരം ഇന്ത്യയിലെ പ്രമുഖ ആഭരണ റീട്ടെയിൽ സ്റ്റോറുകളിലെല്ലാം ലഭ്യമാണ്.