New Update
/sathyam/media/media_files/aY55naWK9QIcfAtECApt.jpg)
മുംബൈ: കോൺഗ്രസ് മുന്നണി വിജയിച്ചതിൽ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. മഹാരാഷ്ട്ര കോൺഗ്രസ് ആസ്ഥാനമായ തിലക്ക് ഭവനിൽ നടന്ന അഘോഷത്തിൽ സംസ്ഥാന പ്രസിഡൻറ്റ് നാനാ പട്ടോളെ, മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ, വർക്കിംഗ് പ്രസിണ്ടൻറ്റുമാരായ ചന്ദ്രഹാന്ത് ഹണ്ടോരെ, നസിം ഖാൻ, ജനറൽ സെക്രട്ടറി ജോജോ തോമസ് എന്നിവർ പങ്കെടുത്തു.
Advertisment
മഹാരാഷ്ട്ര ഇൻ ചാർജ് രമേശ് ചെന്നിതലയുടെ പ്രവർത്തന പരിചയം സീറ്റുധാരണയിൽ പാർട്ടിയെ ശക്തിപ്പെടുത്തിയെന്ന് ജോജോ തോമസ് പറഞ്ഞു. കോൺഗ്രസ് മഹാരാഷ്ട്രയിലെ ഒറ്റകക്ഷി ആകുവാനും മുന്നണി ഐക്യതോടെ പ്രവർത്തിക്കുവാനും ഇതു സഹായിച്ചു. ബി.ജെ പി ക്ക് കനത്ത തിരിച്ചടി നൽകി കോൺഗ്രസ് അവരുടെ കോട്ടകൾ പിടിച്ചെടുത്ത് മഹാവികാസ് അഘാടി സംഖ്യം ശക്തി തെളിയിച്ചു.