വിവാഹത്തിന് വെറും നാല് ദിവസങ്ങൾ ബാക്കി നിൽക്കെ മുൻ ഗോവ സബ് കളക്ടറും ഗൂഗിളിൽ ഐടി വിദഗ്ദനുമായ മലയാളി യുവാവ് ജീവനൊടുക്കി

ഐഎഎസ് ലഭിച്ച ശേഷം ഗോവയിൽ സബ് കളക്ടറായി ചുമതലയേറ്റിരുന്ന വിജയ്, പിന്നീട് ഈ പദവി ഉപേക്ഷിച്ചാണ് ഗൂഗിളിൽ ഹെഡ് ഓഫ് സ്ട്രാറ്റജിയായി ചേരുന്നത്.

New Update
vijay mumbai

ഡോംബിവ്‌ലി: മുൻ ഗോവ സബ് കളക്ടർ വിജയ് വേലായുധൻ ആത്മഹത്യ ചെയ്തു. 33 വയസ്സായിരുന്നു.മുംബൈ ഉപനഗരമായ ഡോംബിവ്ലിയിലെ വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ഗൂഗിളിന്റെ സിംഗപ്പൂർ ഓഫീസിൽ ഐടി വിദഗ്ദനായി ജോലി ചെയ്ത് വരികയായിരുന്നു.

Advertisment

വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന് പുറത്ത് ഒരു കുറിപ്പ് എഴുതി വച്ചായിരുന്നു ആത്മഹത്യ ചെയ്തത്. വാതിൽ തുറക്കരുതെന്നും താൻ ജീവനൊടുക്കുകയാണെന്നും പോലീസിൽ വിവരമറിക്കാനുമായിരുന്നു കുറിപ്പിൽ കണ്ടത്.

 ഐഎഎസ് ലഭിച്ച ശേഷം ഗോവയിൽ സബ് കളക്ടറായി ചുമതലയേറ്റിരുന്ന വിജയ്, പിന്നീട് ഈ പദവി ഉപേക്ഷിച്ചാണ് ഗൂഗിളിൽ ഹെഡ് ഓഫ് സ്ട്രാറ്റജിയായി ചേരുന്നത്.

ഈ ഞായറാഴ്ച (ഫെബ്രുവരി 2) വിവാഹം നടക്കാനിരിക്കെയാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച സംഭവം. സഹപാഠിയായിരുന്ന പെൺകുട്ടിയെയാണ് വിവാഹം കഴിക്കാനിരുന്നത്. ഇവർ തമ്മിൽ കുറെ നാളുകളായി അടുപ്പത്തിലായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.

ഡോംബിവ്ലി വെസ്റ്റ് ചന്ദ്രഹാസ് സൊസൈറ്റിയിലാണ് താമസം. പെരുമ്പാവൂർ സ്വദേശിയായ വേലായുധന്റെ ഏക മകനാണ് വിജയ്.

Advertisment