/sathyam/media/media_files/2024/11/02/m9tHmS1qe2L57age1iuy.jpg)
മുംബൈ: ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിയെ യുഎസില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ച് മുംബൈ പോലീസ് .
നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പിലും ഇന്ത്യയിലുടനീളമുള്ള മറ്റ് നിരവധി കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് ഇയാളെ തിരയുകയാണ്. അന്‍മോല്‍ ബിഷ്ണോയിയെ ഇന്ത്യക്ക് കൈമാറാനുള്ള നടപടികള്‍ മുംബൈ ക്രൈംബ്രാഞ്ച് ഔദ്യോഗികമായി ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
അന്‍മോല്‍ ബിഷ്ണോയിയെ കൈമാറാനുള്ള നടപടികളെക്കുറിച്ച് മുംബൈ ക്രൈംബ്രാഞ്ച് മുംബൈ സെഷന്‍സ് കോടതിയെ അറിയിച്ചു, കൂടുതല്‍ നടപടിക്രമങ്ങള്‍ക്കായി ഫയല്‍ ഉടന്‍ കേന്ദ്രത്തിന് കൈമാറും.
അന്‍മോല്‍ ബിഷ്ണോയി അമേരിക്കയിലുണ്ടെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരോട് യുഎസ് അധികൃതര്‍ സ്ഥിരീകരിച്ചതായി മുംബൈ പോലീസ് അറിയിച്ചു.
അന്‍മോല്‍ ബിഷ്ണോയിക്കെതിരെ ഇന്ത്യയില്‍ 17-ലധികം ക്രിമിനല്‍ കേസുകള്‍ ഉണ്ട്.