ഉച്ചഭക്ഷണത്തിന് ശേഷം കഴിക്കാന്‍ ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തു, ഐസ്‌ക്രീമില്‍ മനുഷ്യ വിരല്‍ കണ്ട് ഞെട്ടി ഡോക്ടര്‍

ഉച്ചഭക്ഷണത്തിന് ശേഷം ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കെ ഐസ്‌ക്രീമില്‍ അര ഇഞ്ച് നീളമുള്ള മാംസക്കഷണം കണ്ടെത്തിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

New Update
 ice cream

മുംബൈ: ഉച്ചഭക്ഷണത്തിന് ശേഷം കഴിക്കാന്‍ ഓര്‍ഡര്‍ ചെയ്ത ഡോക്ടര്‍ക്ക് ഐസ്‌ക്രീമിനൊപ്പം ലഭിച്ചത് മനുഷ്യ വിരല്‍. മുംബൈയിലണ് സംഭവം.  ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമിനുള്ളിലാണ് മനുഷ്യ വിരലിന്റെ ഭാഗം കണ്ടെത്തിയത്.

Advertisment

സംഭവത്തിന് പിന്നാലെ ഡോക്ടര്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് യമ്മോ ഐസ് ക്രീം കമ്പനിക്കെതിരെ കേസെടുത്ത് ഐസ്‌ക്രീം സാമ്പിള്‍ ഫോറന്‍സിക് അന്വേഷണത്തിന് അയച്ചു. 26 കാരനായ ഡോക്ടര്‍ ഉച്ചഭക്ഷണത്തിന് ശേഷം കഴിക്കാന്‍ യുമ്മോ കമ്പനിയുടെ ബട്ടര്‍സ്‌കോച്ച് ഐസ്‌ക്രീം കോണ്‍ ഓര്‍ഡര്‍ ചെയ്തിരുന്നു.

ഉച്ചഭക്ഷണത്തിന് ശേഷം ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കെ ഐസ്‌ക്രീമില്‍ അര ഇഞ്ച് നീളമുള്ള മാംസക്കഷണം കണ്ടെത്തിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മാംസക്കഷണം മനുഷ്യ ശരീരത്തിന്റെ ഭാഗമാണോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment