മുംബൈയില്‍ 62 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം: ഒരാള്‍ക്ക് പരിക്ക്

കെട്ടിടത്തിന്റെ മുകള്‍ നിലകളില്‍ ചിലര്‍ കുടുങ്ങിക്കിടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 25 മുതല്‍ 30 വരെ ആളുകളെ ഗോവണിയിലൂടെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാണ്ഡുരംഗ് ഷിന്‍ഡെ എന്നയാള്‍ക്കാണ് പരിക്കേറ്റത്.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
fireeUntitled.,87.jpg

മുംബൈ: തെക്കന്‍ മുംബൈയിലെ ബൈക്കുള ഏരിയയില്‍ 62 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. 30 ഓളം പേരെ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി 11.42 ന് ബൈക്കുളയിലെ ഖാതാവോ മില്‍ കോമ്പൗണ്ടിലെ മോണ്ടെ സൗത്ത് ബില്‍ഡിംഗിന്റെ പത്താം നിലയിലെ ഫ്ളാറ്റിലാണ് തീപിടിത്തമുണ്ടായതെന്ന് അഗ്‌നിശമന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Advertisment