/sathyam/media/media_files/qxPK2NPncxka4vB4LWu9.jpg)
മുംബൈ: രാമായണത്തെ പരിഹസിക്കുന്ന സ്‌കിറ്റ് അവതരിപ്പിച്ചെന്ന് ആരോപിച്ച് മുംബൈ ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് 1,20,000 രൂപ പിഴ ചുമത്തി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍. രാമനേയും സീതയേയും അപകീര്‍ത്തികരമായി അവതരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് പിഴയിട്ടത്.
ക്യാമ്പസില്‍ അവതരിപ്പിച്ച ”രാഹോവന്‍” എന്ന രാമായണത്തെ ആസ്പദമാക്കിയുള്ള നാടകം ഹിന്ദുമതത്തോടുള്ള അനാദരവാണെന്നും രാമനേയും സീതയേയും അവഹേളിക്കുന്നതാണെന്നും ആരോപിച്ചായിരുന്നു ഒരു വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നത്.
തുടര്‍ന്ന് നാടകത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒരു സെമസ്റ്റര്‍ ഫീസിന് തുല്യമായ 1, 20, 000 രൂപ പിഴ ഈടാക്കുവാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിക്കുകയായിരുന്നു. നാടകത്തിന്റെ ഭാഗമായിരുന്ന ഏഴോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ പിഴ അടക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടത്. പിഴ അടയ്ക്കാതിരുന്നാല്‍ കൂടുതല്‍ ഉപരോധങ്ങള്‍ക്ക് കാരണമാകുമെന്നും താക്കീത് നല്‍കി.