ലോറൻസ് ബിഷ്‌ണോയിയും ഗോൾഡി ബ്രാറും എൻ്റെ കൂടെയുണ്ട്, ഞാൻ സൽമാൻ ഖാനെ കൊല്ലാൻ പോകുന്നു; സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിനായി ഒരു സംഘത്തെ രാജസ്ഥാനിലേക്ക് അയച്ചതായും പ്രതിയെ പിടികൂടിയതായും ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Mumbai

New Update
salman Untitledm77.jpg


മുംബൈ; നടന്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുന്നതുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ നിന്നുള്ള 25 കാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

ബുണ്ടിയില്‍ നിന്നുള്ള ബന്‍വാരിലാല്‍ ലതുര്‍ലാല്‍ ഗുജാര്‍ ആണ് അറസ്റ്റിലായത്. സല്‍മാന്‍ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും ലോറന്‍സ് ബിഷ്ണോയിയും ഗോള്‍ഡി ബ്രാറും മറ്റ് സംഘാംഗങ്ങളും എന്നോടൊപ്പമുണ്ടെന്നും ഞാന്‍ സല്‍മാന്‍ ഖാനെ കൊല്ലാന്‍ പോകുകയാണെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. 

രാജസ്ഥാനിലെ ഒരു ഹൈവേയിലാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിനായി ഒരു സംഘത്തെ രാജസ്ഥാനിലേക്ക് അയച്ചതായും പ്രതിയെ പിടികൂടിയതായും ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു. മുംബൈയിലെ സൈബര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Advertisment