മുസ്ലീം പുരുഷന്മാര്‍ക്ക് ഒന്നിലധികം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി

മുസ്ലിംകളുടെ വ്യക്തിനിയമമനുസരിച്ച് അവര്‍ക്ക് ഒരേസമയം നാല് ഭാര്യമാരെ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

New Update
marriage

മുംബൈ:  മുസ്ലീം പുരുഷന്മാര്‍ക്ക് ഒന്നിലധികം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി വിധി. അവരുടെ വ്യക്തിനിയമങ്ങള്‍ അനുസരിച്ച് മുസ്ലീം പുരുഷന്മാര്‍ക്ക് ഒരേസമയം നാല് ഭാര്യമാരെ സ്വീകരിക്കാന്‍ അര്‍ഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

Advertisment

2023 ഫെബ്രുവരിയില്‍ അള്‍ജീരിയയില്‍ നിന്നുള്ള ഒരു സ്ത്രീയുമായി മൂന്നാം വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു മുസ്ലീം യുവാവ് സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

മഹാരാഷ്ട്രയിലെ വിവാഹ നിയമത്തിന്റെ അടിസ്ഥാനത്തില്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ യുവാവിന്റെ മൂന്നാം വിവാഹം നിരസിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് യുവാവ് കോടതിയെ സമീപിച്ചത്.

മഹാരാഷ്ട്ര റെഗുലേഷന്‍ ഓഫ് മാര്യേജ് ബ്യൂറോ, രജിസ്‌ട്രേഷന്‍ ഓഫ് മാര്യേജ് ആക്ട് എന്നിവ പ്രകാരം വിവാഹത്തിന്റെ നിര്‍വചനം ഒരു വിവാഹത്തെ മാത്രമേ പരിഗണിക്കുന്നുള്ളൂവെന്നതിന്റെ അടിസ്ഥാനത്തിലാണ് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചത്.

അതോറിറ്റിയുടെ വിസമ്മതം തീര്‍ത്തും തെറ്റിദ്ധാരണയാണെന്നും മുസ്ലിം പുരുഷന്മാരെ ഒന്നില്‍ കൂടുതല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് നിയമം തടയുന്നില്ലെന്നും വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസുമാരായ ബിപി കൊളബാവല്ലയും സോമശേഖര്‍ സുന്ദരേശനും അടങ്ങുന്ന ഹൈക്കോടതി ബെഞ്ച് പറഞ്ഞു.

മുസ്ലിംകളുടെ വ്യക്തിനിയമമനുസരിച്ച് അവര്‍ക്ക് ഒരേസമയം നാല് ഭാര്യമാരെ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.

Advertisment