New Update
/sathyam/media/media_files/vkKGy3AVhjGWk6cjC01y.jpg)
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ദാമ്‌നയിലുള്ള സ്‌ഫോടക വസ്തു നിര്‍മാണ ഫാക്ടറിയില്‍ നടന്ന പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Advertisment
മരിച്ചതില്‍ നാലു പേര്‍ സ്ത്രീകളാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹിംഗ്ന പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചാമുണ്ഡി എക്‌സ്‌പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡിലാണ് സ്‌ഫോടനം നടന്നത്. ഇത് നഗരത്തില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെയാണ്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ജീവനക്കാര്‍ സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്ന നേരത്താണ് സ്‌ഫോടനമുണ്ടായത്. മരിച്ചവരുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.