ഫോണില്‍ ഗെയിം കളിക്കുന്നതിനിടെ അബദ്ധത്തില്‍ തടാകത്തില്‍ വീണു, 16കാരന് ദാരുണാന്ത്യം: അപകടം ജന്മദിനം ആഘോഷിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍

അര്‍ദ്ധരാത്രി പിറന്നാള്‍ കേക്ക് മുറിച്ചതിന് ശേഷം പുല്‍കിത് നാല് സുഹൃത്തുക്കളോടൊപ്പം തടാകക്കരയിലേക്ക് പോയിരുന്നു. ഫോണില്‍ ഗെയിമില്‍ മുഴുകിയ പുല്‍കിത് തുറന്ന പമ്പ് ഹൗസ് ശ്രദ്ധിക്കാതെ അതില്‍ വീഴുകയായിരുന്നു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
G

മുംബൈ: ഫോണില്‍ ഗെയിം കളിക്കുന്നതിനിടെ അബദ്ധത്തില്‍ തടാകത്തില്‍ വീണ 16കാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.

Advertisment

സ്മാര്‍ട്ട്‌ഫോണില്‍ ഗെയിം കളിക്കുന്നതിനിടെ അംബസാരി തടാകത്തിലെ തുറന്ന പമ്പ് ഹൗസില്‍ വീണാണ് മരണം. പുല്‍കിത് രാജ് ഷഹ്ദാദ്പുരിയാണ് മരിച്ചത്. ജൂണ്‍ 11 ന് തന്റെ പതിനാറാം ജന്മദിനം ആഘോഷിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുല്‍കിത് അപകടത്തില്‍പ്പെട്ടത്.

അര്‍ദ്ധരാത്രി പിറന്നാള്‍ കേക്ക് മുറിച്ചതിന് ശേഷം പുല്‍കിത് നാല് സുഹൃത്തുക്കളോടൊപ്പം തടാകക്കരയിലേക്ക് പോയിരുന്നു. ഫോണില്‍ ഗെയിമില്‍ മുഴുകിയ പുല്‍കിത് തുറന്ന പമ്പ് ഹൗസ് ശ്രദ്ധിക്കാതെ അതില്‍ വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

150 അടി താഴ്ചയുള്ള പമ്പ് ഹൗസില്‍ വെള്ളം നിറഞ്ഞിരുന്നു. പുല്‍കിത്തിന്റെ ഒരു സുഹൃത്ത് പോലീസിനെ വിളിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പുല്‍കിത് അടുത്തിടെ പത്താം ക്ലാസ് പരീക്ഷ പാസായിരുന്നു.

Advertisment