മുംബൈ: മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപിയുടെ അജിത് പവാര്‍ വിഭാഗത്തിലെ നേതാവുമായ നവാബ് മാലിക്കിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ബിജെപി പിന്തുണക്കില്ലെന്ന് റിപ്പോര്‍ട്ട്.
എന്‍സിപി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് മാലിക് രണ്ട് നാമനിര്‍ദ്ദേശ ഫോമുകള്‍ പൂരിപ്പിച്ചിരുന്നു. ഇതില്‍ ഒന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും മറ്റൊന്ന് എന്‍സിപി സ്ഥാനാര്‍ത്ഥിയായുമാണ്.
ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ആളുകള്‍ക്ക് വേണ്ടി പ്രചാരണം നടത്താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി നവാബ് മാലിക്കിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ബിജെപി പിന്തുണക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
അനുശക്തി നഗറില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എയായ നവാബ് മാലിക് ആ മണ്ഡലം എന്‍സിപി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന മകള്‍ സനയ്ക്കായി വിട്ടുകൊടുത്തു. മുംബൈയിലെ മാന്‍ഖുര്‍ദ്-ശിവാജി നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുക.