/sathyam/media/post_banners/6SGoH8ZiG5jEGnEXoURa.jpg)
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ എന്‍.സി.പിയില്‍ അജിത് പവാര്‍ വിഭാഗത്തില്‍ നിന്ന് നാല് മുതിര്‍ന്ന നേതാക്കള്‍ രാജിവെച്ചു. ഇവര്‍ ശരദ് പവാറിന്റെ എന്‍.സി.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.
എന്‍.സി.പിയുടെ പിംപരി ചിംച്വഡ് ഘടക അധ്യക്ഷന്‍ അജിത് ഗവ്ഹാനെ, പിംപരി ചിംച്വഡ് വിദ്യാര്‍ഥി വിഭാഗം തലവന്‍ യഷ് സാനെ, രാഹുല്‍ ഭോസലെ, പങ്കജ് ഭലേകര്‍ എന്നിവരാണ് രാജി സമര്‍പ്പിച്ചത്.
രാജിവെച്ചവര്‍ അടുത്തയാഴ്ച ആദ്യം, ശരദ് പവാറിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ചില നേതാക്കന്മാര്‍ അജിത് പവാര്‍പക്ഷത്തുനിന്ന് കൊഴിഞ്ഞുപോകുമെന്ന് വലിയ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. അവയെ സാധൂകരിക്കുന്നവയാണ് ഇപ്പോഴത്തെ രാജികള്‍.
അതേസമയം തന്റെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന നേതാക്കളെ എടുക്കില്ലെന്നും എന്നാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ മുറിവേല്‍പ്പിക്കാത്തവരെ ഉള്‍ക്കൊള്ളുമെന്നും കഴിഞ്ഞമാസം ശരദ് പവാര്‍ പറഞ്ഞിരുന്നു.