Advertisment

എൻ സി പി ഇനി അജിത് പവാറിന്റെ പാർട്ടി; ഉത്തരവുമായി ഇലക്ഷൻ കമ്മീഷൻ

New Update
pawar

ഡല്‍ഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ "യഥാർത്ഥ" നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയായി പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മീഷന്റെ ഉത്തരവ്. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പക്ഷത്തിന് പുതിയ പേരും ചിഹ്നവും നിർദ്ദേശിക്കാൻ കമ്മീഷൻ ശരദ് പവാർ വിഭാഗത്തിന് നിർദ്ദേശം നൽകി.

Advertisment

മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവായ ശരദ് പവാറിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് കമ്മീഷന്റെ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്.  

തർക്കമുള്ള ആഭ്യന്തര സംഘടനാ തെരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് എൻസിപി ചിഹ്നം അജിത് പവാർ വിഭാഗത്തിന് ലഭിക്കാൻ “നിയമസഭാംഗങ്ങളുടെ ഭൂരിപക്ഷം” സഹായിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

“ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഞങ്ങൾ വിനയപൂർവ്വം സ്വീകരിക്കുന്നു. ഞങ്ങളുടെ കൗൺസിലുകൾ സമർപ്പിച്ച സമർപ്പണങ്ങൾ കമ്മീഷൻ സ്വീകരിച്ചു, ഞങ്ങൾ കമ്മീഷന് നന്ദി പറയുന്നു". വിധിയോട് പ്രതികരിക്കവേ അജിത് പവാർ പറഞ്ഞു.

Advertisment