സല്‍മാന്‍ ജീവിച്ചിരിക്കണമെങ്കില്‍ ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണം, അതിന് അഞ്ച് കോടി രൂപ നല്‍കണം; ഇത് നിസ്സാരമായി കാണരുത്, അല്ലെങ്കില്‍ സല്‍മാന്‍ ഖാന്റെ അവസ്ഥ ബാബാ സിദ്ദിഖിയെക്കാള്‍ മോശമാകും: പുതിയ ഭീഷണി

ലോറന്‍സ് ബിഷ്ണോയി സംഘമാണ് സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

New Update
Salman Khan

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് എതിരെ പുതിയ ഭീഷണി സന്ദേശം. ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഒരാളാണ് മുംബൈ ട്രാഫിക് പോലീസിന് ഭീഷണി സന്ദേശം അയച്ചത്. 5 കോടി രൂപ ആവശ്യപ്പെട്ടാണ് സന്ദേശം.

Advertisment

സല്‍മാന്‍ പണം നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഗതി വെടിയേറ്റ് മരിച്ച മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടേതിനേക്കാള്‍ മോശമാകുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണം. അതിന് അഞ്ച് കോടി രൂപ നല്‍കണം.

ഇത് നിസ്സാരമായി കാണരുത്, അല്ലെങ്കില്‍ സല്‍മാന്‍ ഖാന്റെ അവസ്ഥ ബാബാ സിദ്ദിഖിയെക്കാള്‍ മോശമാകുമെന്നും സന്ദേശത്തില്‍ പറയുന്നു.

സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സല്‍മാന്‍ ഖാന്റെ അടുത്ത സുഹൃത്തായ എന്‍സിപി നേതാവ് ബാബ സിദ്ദിഖ് (66) ഒക്ടോബര്‍ 12 ന് മുംബൈയിലെ ബാന്ദ്രയില്‍ എംഎല്‍എയായ മകന്‍ സീഷന്‍ സിദ്ദിഖിന്റെ ഓഫീസിന് പുറത്ത് വെടിയേറ്റ് മരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലോറന്‍സ് ബിഷ്ണോയി സംഘമാണ് സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന ശുഭം ലോങ്കര്‍ ഈ വിവരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

Advertisment