New Update
/sathyam/media/media_files/ZJTCcc1KxcjM2MbLBu1c.jpg)
ഡല്‍ഹി: അന്തരിച്ച രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ടാറ്റയെ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നിയമിച്ചതായി സിഎന്‍ബിസി റിപ്പോര്‍ട്ട്.
Advertisment
150 വര്‍ഷത്തിലേറെ പഴക്കമുള്ള ടാറ്റ ബ്രാന്‍ഡിന് കീഴിലുള്ള നിരവധി സ്ഥാപനങ്ങളുടെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സില്‍ ടാറ്റ ട്രസ്റ്റുകള്‍ക്ക് 66% ഓഹരിയുണ്ട് എന്നതിനാല്‍ നോയലിന്റെ നിയമനം വളരെ പ്രധാനമാണ്.
സർ ദോറാബ്ജി ടാറ്റ ട്രസ്റ്റിൻ്റെയും സർ രത്തൻ ടാറ്റ ട്രസ്റ്റിൻ്റെയും ബോർഡിൽ അദ്ദേഹം ഇതിനകം ഒരു ട്രസ്റ്റിയാണ്.
നിലവിൽ വാച്ച് നിർമാതാക്കളായ ടൈറ്റൻ്റെയും ടാറ്റ സ്റ്റീലിൻ്റെയും വൈസ് ചെയർമാനാണ്. വോൾട്ടാസിന്റെ ബോർഡിലും നോയൽ അംഗമാണ്.