/sathyam/media/media_files/2024/11/10/ZEhvo5ho3pijLGmBA8Zk.jpg)
മുംബൈ: സംസ്ഥാനത്ത് വോട്ട് ജിഹാദ് നടക്കുന്നുണ്ടെന്നും അതിന്റെ ഉദാഹരണമാണ് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ ധൂലെയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഫഡ്നാവിസ്. സംസ്ഥാനത്ത് ഇപ്പോള്‍ ഒരു വോട്ട് ജിഹാദ് ആരംഭിച്ചിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നമ്മള്‍ അത് കണ്ടതാണ്.
ധൂലെയില്‍ ബിജെപിക്ക് 1.90 ലക്ഷം വോട്ടും മലേഗാവ് നിയമസഭാ മണ്ഡലത്തില്‍ 1.94 ലക്ഷം വോട്ടുകളുണ്ടെന്നും ഫഡ്നാവിസ് പറഞ്ഞു.
എന്നാല്‍ വെറും 4000 വോട്ടിന് ഞങ്ങള്‍ പരാജയപ്പെട്ടു. ഈ വോട്ട് ജിഹാദാണ് അവിടെ തോല്‍ക്കാന്‍ കാരണമായത്. അദ്ദേഹം പറഞ്ഞു.
ധൂലെയില്‍ നടന്ന ബിജെപി റാലിയില്‍ പ്രധാനമന്ത്രിയും പങ്കെടുത്തു. പൊതുജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, കോണ്‍ഗ്രസും സഖ്യകക്ഷികളും ഒരു ജാതിയെ മറ്റൊരു ജാതിക്കെതിരെ ഉയര്‍ത്തിക്കാട്ടുകയാണെന്നും ജനങ്ങളോട് ഐക്യത്തോടെ നില്‍ക്കണമെന്നും ആവശ്യപ്പെട്ടു.