/sathyam/media/media_files/bOt30ccS4iz24x7cZnSc.jpg)
മുംബൈ: 19 കാരിയായ നഴ്‌സിംഗ് ട്രെയിനിയെ ഓട്ടോറിക്ഷ ഡ്രൈവർ ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീട്ടിലേക്ക് ഓട്ടോ വിളിച്ച് പോകുന്നതിനിടെ ഡ്രൈവര്‍ വെള്ളം നല്‍കി. ഇത് കുടിച്ചപ്പോള്‍ 19 കാരി അബോധാവസ്ഥയിലായി.
തുടർന്ന് ഡ്രൈവർ 19 കാരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് ബോധം വന്നപ്പോള്‍ 19കാരി വീട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. യുവതി സർക്കാർ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്. സംഭവം പ്രദേശത്ത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ ഇന്നലെ രാത്രി മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 31 കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ രാജ്യവ്യാപകമായി രോഷം ഉയരുന്നതിനിടെയാണ് രത്നഗിരി സംഭവം.