വസായിലെ പായസ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത; പഴയിടം മോഹനൻ നമ്പൂതിരിയുടെ കരവിരുതിൽ പാചകം ചെയ്ത പായസങ്ങൾ രുചിച്ചറിയുവാൻ ഇതാ ഒരു സുവർണാവസരം ഒരുക്കി ബി കെ എസ്; ഓർഡർ ചെയ്യേണ്ടത് ഇങ്ങനെ

New Update
G

മുംബൈ: നള പാചക കലയിലെ അഗ്രഗണ്യൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ കരവിരുതിൽ പാചകം ചെയ്ത പായസങ്ങൾ രുചിച്ചറിയുവാൻ ഇതാ ഒരു സുവർണാവസരം ഒരുക്കി ബി കെ എസ്. 

Advertisment

സ്വാദിഷ്ഠമായ പായസം രുചിച്ചറിയാൻ മുൻകൂട്ടി പേര് നൽകി പണമടച്ചാൽ മാത്രം മതി. അതും ആദ്യത്തെ കുറച്ച് പേർക്ക് മാത്രേ ലഭ്യമാകു. പേര് ആദ്യം നൽകുന്നവർക്ക് ഒക്ടോബർ 13 ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് ബി കെ എസ് സ്കൂളിൽ നിന്നും പായസങ്ങൾ ലഭിക്കും. 

മിതമായ നിരക്കിലാണ് മൂന്ന് തരം പായസങ്ങൾ ലഭ്യമാകുന്നത്. പാലട പ്രഥമൻ 1 ലിറ്ററിന് 400 രൂപ, അട പ്രഥമൻ ലിറ്ററിന് 400 രൂപ, നേന്ത്ര പഴ പ്രഥമൻ ലിറ്ററിന് 500 രൂപ എന്നിങ്ങനെയാണ് ഈടാക്കുന്ന വില.

പായസം ലഭ്യമാകാൻ മുകളിൽ പറഞ്ഞ തുക നിങ്ങളുടെ ആവശ്യാനുസരണം സമാജം ക്യൂആർ കോഡിലൂടെ ട്രാൻസ്ഫർ ചെയ്ത ശേഷം സ്ക്രീൻ ഷോട്ട് സഹിതം താഴെ കൊടുത്ത നമ്പറുകളിലേക്ക് നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, വേണ്ട പായസം എന്നീ വിവരങ്ങൾ അയച്ചാൽ മാത്രം മതി 

പായസത്തിന്റെ ഓർഡർ കൊടുക്കേണ്ട നമ്പറുകൾ: എം കെ വിദ്യാധരൻ - 9323399342, മനോജ് കെ എസ് നായർ - 9421620280.

Advertisment