ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
/sathyam/media/media_files/tK1vRC65LtCSiV0w64hP.jpg)
മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ നഗ്നനായി നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവം വിവാദമായതോടെ, അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ലഹരിമൂത്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍ അസാധാരണമായി പെരുമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Advertisment
ഛത്രപതി സംഭാജി നഗര്‍ ജില്ലയിലെ ബിഡ്കിന്‍ റൂറല്‍ ഗവണ്‍മെന്റ് ആശുപത്രിയിലാണ് സംഭവം. 45 വയസ് പ്രായമുള്ള ഡോക്ടറാണ് ആശുപത്രിക്ക് ചുറ്റിലും നഗ്നനായി നടന്നത്. ലഹരിമൂത്തതിനെ തുടര്‍ന്നായിരുന്നു ഡോക്ടറുടെ അസാധാരണ പെരുമാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി ജില്ലാ ആരോഗ്യവകുപ്പ് മേധാവി സിവില്‍ സര്‍ജന്‍ ഡോ.ദയാനന്ദ് മോട്ടിപാവ്ലെ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us