ആ വാര്‍ത്ത വ്യാജം, പൂനം പാണ്ഡെ മരിച്ചിട്ടില്ല: മരിച്ചുവെന്ന തരത്തില്‍ വാര്‍ത്ത പുറത്തു വന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി

New Update
poonammm

മുംബൈ: നടി പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മരിച്ചുവെന്ന തരത്തില്‍ വെള്ളിയാഴ്ച വാര്‍ത്ത പുറത്തുവിട്ടത് ഗര്‍ഭാശയ കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് നടി അറിയിച്ചു. ഇന്‍സ്റ്റാഗ്രാമിലുടെ ഇന്നു പുറത്തുവിട്ട വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. വേദനിപ്പിച്ചതിന് മാപ്പെന്നും നടി വിശദീകരിച്ചു.

Advertisment

സെര്‍വിക്കല്‍ കാന്‍സര്‍ അവബോധത്തിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന് പൂനം ഇന്‍സ്റ്റാഗ്രാമില്‍ വന്നു പറഞ്ഞു. താന്‍ മരിച്ചിട്ടില്ല എന്നും താരം അറിയിച്ചു.

പ്രധാനപ്പെട്ട ഒന്ന് നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ജീവനോടെയുണ്ട്. സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നെ കീഴടക്കിയിട്ടില്ല. ഈ രോഗത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം ആയിരക്കണക്കിന് സ്ത്രീകളുടെ ജീവന്‍ ഈ രോഗം അപഹരിച്ചു. മറ്റ് ചില അര്‍ബുദങ്ങളില്‍ നിന്ന് വ്യത്യസ്തമായി  സെര്‍വിക്കല്‍ ക്യാന്‍സര്‍ പൂര്‍ണമായും തടയാവുന്നതാണ്. ഈ രോഗം മൂലം ആര്‍ക്കും ജീവന്‍ നഷ്ടപ്പെടാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. -താരം ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു.

മുന്‍പും നിരവധി അവസരങ്ങളില്‍ പൂനം പാണ്ഡെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ടീം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് വിജയിച്ചാല്‍ താന്‍ വിവസ്ത്രയാകും എന്നായിരുന്നു പ്രഖ്യാപനങ്ങളില്‍ ഒന്ന്. 

Posted by Poonam Pandey on Friday, February 2, 2024
Advertisment