മുംബൈയില്‍ മൂന്ന് നില വീട് ഭാഗികമായി തകര്‍ന്ന് വീണു; 2 സ്ത്രീകള്‍ മരിച്ചു

മുംബൈയിലെ ആന്റോപ് ഹില്ലിലാണ് മൂന്ന് നിലകളുള്ള വീടിന്റെ മതില്‍ ഇടിഞ്ഞ് വീണ് രണ്ട് സ്ത്രീകള്‍ മരിച്ചത്. പഞ്ചാബ് ഗല്ലിയില്‍ രാത്രി 9:25 നാണ് സംഭവം നടന്നതെന്നും സ്ഥലത്ത് തിരച്ചില്‍ നടക്കുന്നുണ്ടെന്നും സിവില്‍ ഉദ്യോഗസ്ഥര്‍

New Update
building

മുംബൈ: മുംബൈയില്‍ മൂന്ന് നില വീട് ഭാഗികമായി തകര്‍ന്ന് വീണ് 2 സ്ത്രീകള്‍ മരിച്ചു. വെള്ളിയാഴ്ചയാണ് അപകടം നടന്നത്.

Advertisment

മുംബൈയിലെ ആന്റോപ് ഹില്ലിലാണ് മൂന്ന് നിലകളുള്ള വീടിന്റെ മതില്‍ ഇടിഞ്ഞ് വീണ് രണ്ട് സ്ത്രീകള്‍ മരിച്ചത്. പഞ്ചാബ് ഗല്ലിയില്‍ രാത്രി 9:25 നാണ് സംഭവം നടന്നതെന്നും സ്ഥലത്ത് തിരച്ചില്‍ നടക്കുന്നുണ്ടെന്നും സിവില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശോഭാദേവി മൗര്യ (45), സാകിറുനിസ്സ ഷെയ്ഖ് (50) എന്നീ രണ്ട് സ്ത്രീകളെ ഉടന്‍ തന്നെ സിയോണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും ഇരുവരും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Advertisment