/sathyam/media/media_files/2024/10/25/Q6aFWxqePJwwEFf0SMtj.jpg)
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 48 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാക്കളായ നാനാ പടോലെയും പൃഥ്വിരാജ് ചവാനും ആദ്യ പട്ടികയില്‍ ഇടം നേടി.
കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ കരാഡ് സൗത്തില്‍ നിന്നാണ് മത്സരിപ്പിക്കുന്നത്. മുന്‍ മന്ത്രി നിതിന്‍ റാവത്ത് നാഗ്പൂര്‍ നോര്‍ത്തില്‍ വീണ്ടും മത്സരിക്കും.
സംഗമ്നേറില്‍ നിന്ന് ബാലാസാഹേബ് തൊറാട്ടിനെയും ധാരാവിയില്‍ നിന്ന് ജ്യോതി ഏകനാഥ് ഗെയ്ക്വാദിനെയും ലാത്തൂര്‍ സിറ്റിയില്‍ നിന്ന് അമിത് ദേശ്മുഖിനെയും ലാത്തൂര്‍ റൂറലില്‍ നിന്ന് ധീരജ് ദേശ്മുഖിനെയും കോണ്‍ഗ്രസ് മത്സരിപ്പിക്കും.
നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എസ്പി) 45 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.
അമ്മാവനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെ ബാരാമതിയില്‍ നിന്ന് നേരിടാന്‍ പോകുന്ന യുഗേന്ദ്ര പവാറിന്റേതായിരുന്നു നിര്‍ണായകമായ ഒരു സ്ഥാനാര്‍ത്ഥിത്വം.
മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെയാണ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം.