മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദ്ദേശിത പട്ടികയിലെ പക്ഷപാതത്തില്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥനെന്ന് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് യോഗം ചേര്‍ന്നിരുന്നു.
മഹാവികാസ് അഘാഡി സഖ്യത്തിന്റെ സീറ്റ് പങ്കിടല്‍ ക്രമീകരണത്തിന്റെ ഭാഗമായി പാര്‍ട്ടി മത്സരിക്കുന്ന 85 സീറ്റുകളില്‍ 48 സീറ്റുകളിലേക്കും ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
നല്‍കിയിരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരുകളുടെ പട്ടിക മഹാരാഷ്ട്രയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുകൂലമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
സീറ്റ് വിഭജന കരാറിന്റെ ഭാഗമായി വിദര്‍ഭ, മുംബൈ തുടങ്ങിയ പ്രദേശങ്ങളില്‍ ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് ചില കോണ്‍ഗ്രസ് കോട്ടകള്‍ അനുവദിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
ആകെയുള്ള 288 നിയമസഭാ സീറ്റുകളില്‍ 255 എണ്ണത്തില്‍ എംവിഎ ധാരണയിലെത്തിയിരുന്നു. ഉദ്ധവ് സേന, കോണ്‍ഗ്രസ്, ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി-എസ്പി) എന്നിവര്‍ 85 സീറ്റുകളില്‍ വീതം മത്സരിക്കും.
മൂന്ന് പാര്‍ട്ടികളും ഇതുവരെ ഓരോ സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തുവിട്ടത്.