മുംബൈ: ശിവസേനയെക്കുറിച്ചുള്ള തന്റെ തീരുമാനം ശരിയാണെന്നും ഭരണഘടനയ്ക്ക് അനുസൃതമാണെന്നും ബിജെപി നേതാവും മഹാരാഷ്ട്ര സ്പീക്കറുമായ രാഹുല്‍ നര്‍വേക്കര്‍.
ജുഡീഷ്യറിക്ക് അതിന്റെ ഉത്തരവാദിത്തങ്ങളെയും കടമകളെയും കുറിച്ച് നന്നായി അറിയാമെന്നും അഭിഭാഷകന്‍ കൂടിയായ നര്‍വേക്കര്‍ പറഞ്ഞു.
എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച തീരുമാനം നിയമസഭാ സ്പീക്കറുടെ അധികാരമാണെന്നും മഹാരാഷ്ട്ര സ്പീക്കറായ രാഹുല്‍ നര്‍വേക്കര്‍ പറഞ്ഞു.
2022 ജൂണ്‍ 21-ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് 'യഥാര്‍ത്ഥ ശിവസേന' എന്ന് രാഹുല്‍ നര്‍വേക്കര്‍ പ്രഖ്യാപിച്ചിരുന്നു.
വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന, ബി.ജെ.പി, അജിത് പവാറിന്റെ എന്‍.സി.പി എന്നിവരുള്‍പ്പെടെയുള്ള മഹായുതി സഖ്യം വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും രാഹുല്‍ നര്‍വേക്കര്‍ പറഞ്ഞു.
വരുന്ന തിരഞ്ഞെടുപ്പില്‍ സഖ്യം 175ല്‍ അധികം സീറ്റുകള്‍ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ സ്പീക്കറായിരുന്ന കാലത്തെ സമ്മേളനം ഏറ്റവും ഫലപ്രദമായിരുന്നുവെന്നും പരമാവധി ബില്ലുകള്‍ പാസാക്കിയെന്നും രാഹുല്‍ നര്‍വേക്കര്‍ പറഞ്ഞു.
എന്നെ സ്പീക്കറാക്കിയത് ബിജെപിയോ ശിവസേനയോ അല്ല, മഹാരാഷ്ട്ര നിയമസഭയാണ്. നിയമസഭയിലെ 288 എംഎല്‍എമാരെയും ഞാന്‍ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.