/sathyam/media/media_files/2024/11/01/AfvLd2V8r7w9gHdvAxG3.jpg)
മുംബൈ: എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെ തന്റെ മകന്‍ അമിത് താക്കറുടെ ഭാവിയില്‍ ആശങ്കാകുലനായതിനാലാണ് ഭരണകക്ഷിയായ ബിജെപിയെ പ്രശംസിക്കുന്നതെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്.
നവംബര്‍ 20-ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മുംബൈയിലെ മാഹിമില്‍ നിന്നും എംഎന്‍എസ് സ്ഥാനാര്‍ത്ഥിയായാണ് അമിത് താക്കറെ തന്റെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം കുറിക്കുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം എംഎന്‍എസും ബിജെപിയും ഒന്നിക്കുമെന്നും അടുത്ത മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്നും ബുധനാഴ്ച രാജ് താക്കറെ പറഞ്ഞിരുന്നു.
മകന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴുള്ള അച്ഛന്റെ മാനസികാവസ്ഥ മനസ്സിലാക്കാം. മഹാരാഷ്ട്രയില്‍ നിന്ന് ബിജെപിയെ തുരത്തണമെന്നും അമിത് ഷായെയും നരേന്ദ്ര മോദിയെയും സംസ്ഥാനത്ത് പ്രവേശിപ്പിക്കരുതെന്നും പറഞ്ഞ ഒരാള്‍ ഇപ്പോള്‍ ബിജെപിയെ പുകഴ്ത്തി പാടുകയാണെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു.
പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയില്‍ നിന്നാണ് പുതിയ മഹാരാഷ്ട്ര മുഖ്യമന്ത്രിയുണ്ടാകുകയെന്ന് രാജ് താക്കറെയ്ക്ക് അറിയാമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ് താക്കറെ ബിജെപിക്കെതിരെ പ്രചാരണം നടത്തിയിരുന്നു. പിന്നീട് നിലപാട് മാറ്റുകയായിരുന്നു.