മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം170-ലധികം സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എംവിഎയുടെ പരാജയവും അദ്ദേഹം പ്രവചിച്ചു. ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന, ബിജെപി, അജിത് പവാറിന്റെ എന്‍സിപി എന്നിവ ഉള്‍പ്പെടുന്ന മഹായുതി സഖ്യത്തിന്റെ ശക്തിക്ക് മുന്നില്‍ ഒരു പാര്‍ട്ടിക്കും നിലനില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ രാംദാസ് അത്താവലെ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിലെ സഹമന്ത്രി കൂടിയാണ്. 1999 മുതല്‍ 2009 വരെ പണ്ഡര്‍പൂരില്‍ നിന്നും 1998 മുതല്‍ 1999 വരെ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുമുള്ള ലോക്സഭാ എംപിയായിരുന്നു.
1990 മുതല്‍ 1995 വരെ മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയും 1990 മുതല്‍ 1996 വരെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായിരുന്നു.