/sathyam/media/media_files/daIVllLZkYCGCi2y306D.jpg)
മുംബൈ: ബുധനാഴ്ച രാത്രിയാണ് വ്യവസായി രത്തന്‍ ടാറ്റ ലോകത്തോട് വിട പറഞ്ഞത്. അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പേരാണ് മുംബൈയിലെത്തിയത്. അവസാന നാളുകളില്‍ രത്തന്‍ ടാറ്റയുടെ ഒപ്പം ഏപ്പോഴും ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്ന ശന്തനു നായിഡുവായിരുന്നുവെന്ന് പറയപ്പെടുന്നു.
ബിസിനസ്, രാഷ്ട്രീയം, ഭരണം, കായികം, ബോളിവുഡ് തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ടവര്‍ രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
രത്തന്‍ ടാറ്റയുമായി ഏറ്റവും അടുപ്പമുള്ളവരില്‍ ഒരാളാണ് ശന്തനു നായിഡു. സോഷ്യല്‍ മീഡിയയില്‍ ശന്തനു നായിഡു വികാരഭരിതമായ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
ഈ വേര്‍പാട് എന്റെ ഉള്ളില്‍ സൃഷ്ടിച്ച ശൂന്യത നികത്താന്‍ ഞാന്‍ എന്റെ ജീവിതകാലം മുഴുവന്‍ ചെലവഴിക്കേണ്ടി വരും. സഹനമാണ് സ്‌നേഹത്തിന്റെ വില. വിട എന്റെ പ്രിയ ചിരാഗ്. രത്തന്‍ ടാറ്റയോടൊപ്പമുള്ള തന്റെ ഫോട്ടോ പങ്കിട്ടുകൊണ്ട് ശന്തനു കുറിച്ചു.
ശന്തനു നായിഡു രത്തന്‍ ടാറ്റയേക്കാള്‍ 55 വയസ്സിന് ഇളയതാണ്, പക്ഷേ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ഇരുവരും അടുത്തിടപഴകുന്നതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. രത്തന്‍ ടാറ്റയ്ക്ക് ശന്തനുവുമായി കുടുംബ ബന്ധം ഉണ്ടായിരുന്നില്ല, ശന്തനുവിന്റെ ജോലിയിലുള്ള മതിപ്പിനെ തുടര്‍ന്ന് ടാറ്റ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചു.
അന്നുമുതല്‍ ഇരുവരും തമ്മില്‍ സൗഹൃദത്തിലാവുകയായിരുന്നു. രത്തന്‍ ടാറ്റയ്ക്ക് പുതിയ ബിസിനസ് ആശയങ്ങളും നുറുങ്ങുകളും ശന്തനു നല്‍കാറുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
1993ല്‍ മഹാരാഷ്ട്രയിലെ പൂനെയിലാണ് ശന്തനു ജനിച്ചത്. അദ്ദേഹം ഒരു എഴുത്തുകാരന്‍ കൂടിയാണ്. 2017 മുതല്‍ ശന്തനു ടാറ്റ ട്രസ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. യുഎസിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ ശേഷം 2016ലാണ് ശാന്തനു ടാറ്റ ട്രസ്റ്റില്‍ ചേര്‍ന്നത്.