മുംബൈ: രത്തന്‍ ടാറ്റയുടെ അവസാനമായി കാണാന്‍ വന്‍ ജനക്കൂട്ടം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും മുംബൈയിലേക്ക് പുറപ്പെട്ടു.
എനിക്ക് മുംബൈയിലേക്ക് പോകണം. എനിക്ക് അദ്ദേഹവുമായി വളരെ അടുത്ത ബന്ധമുണ്ട്. ടാറ്റ ഗ്രൂപ്പ് അത്ര ഉയരത്തിലല്ലാത്ത കാലത്താണ് അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുത്തത്.
കൂടാതെ തന്റെ ട്രസ്റ്റിലൂടെ അദ്ദേഹം ഇന്ത്യക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ഇന്ന് രത്തന്‍ ടാറ്റ ഇല്ല, പക്ഷേ അദ്ദേഹത്തിന്റെ പാരമ്പര്യം ഇവിടെ നിലനില്‍ക്കുമെന്ന് അമിത്ഷാ പറഞ്ഞു.
രത്തന്‍ ടാറ്റ യഥാര്‍ത്ഥ രാജ്യസ്നേഹിയാണെന്നും അമിത് ഷാ പറഞ്ഞു. മുംബൈയിലെത്തുന്ന അമിത്ഷാ എന്‍സിപിഎയിലെത്തി പൊദുദര്‍ശനത്തില്‍ പങ്കെടുക്കും. ശേഷം സഹ്യാദ്രി ഗസ്റ്റ് ഹൗസില്‍ തങ്ങും. പിന്നീട് വിലാപയാത്രക്കൊപ്പം അമിത് ഷായും വര്‍ളി ശ്മശാനത്തിലേക്ക് പോകും.
രത്തന്‍ ടാറ്റയെ അവസാനമായി കാണാന്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും എത്തുന്നുണ്ട്.