മുംബൈ: ഇന്ത്യന്‍ വ്യവസായിയും ടാറ്റ സണ്‍സിന്റെ ഓണററി ചെയര്‍മാനുമായ രത്തന്‍ നേവല്‍ ടാറ്റയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.
തത്ത്വങ്ങള്‍ ഉപയോഗിച്ച് എങ്ങനെ ബിസിനസ് ചെയ്യാമെന്നും ലാഭം ക്ഷേമത്തിനായി എങ്ങനെ നിക്ഷേപിക്കാമെന്നും പഠിപ്പിച്ച മഹാനായിരുന്നു രത്തന്‍ ടാറ്റയെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനൊപ്പം എട്ട് വര്‍ഷം പഴക്കമുള്ള ചിത്രവും അകിലേഷ് പങ്കുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
'ഇന്ത്യയിലെ പ്രമുഖ വ്യവസായി 'പത്മവിഭൂഷണ്‍' രത്തന്‍ ടാറ്റ ജിയുടെ വിയോഗം അങ്ങേയറ്റം ദുഃഖകരമാണ്. ഇന്ത്യന്‍ വ്യവസായ രംഗത്തെ ഒരു മികച്ച നേതാവായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ വിയോഗം വ്യവസായ മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ രാജ്യത്തിന്റെ വ്യാവസായിക സാമൂഹിക വികസനത്തിന് വേണ്ടി സമര്‍പ്പിച്ചു. അദ്ദേഹം രാജ്യത്തിന്റെ യഥാര്‍ത്ഥ രത്‌നമായിരുന്നുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറിച്ചു.