/sathyam/media/media_files/HnBRXJ80QfxJ1FbrLSSm.jpg)
മുംബൈ: തന്റെ ലാളിത്യവും കരുണയും കൊണ്ട് ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയ വ്യവസായിയാ് അന്തരിട്ട രത്തന്‍ ടാറ്റ. വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, ഗ്രാമവികസനം, ദുരന്തനിവാരണം എന്നിവയില്‍ അദ്ദേഹം വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്.
മുംബൈയിലെ 26/11 ഭീകരാക്രമണത്തില്‍, ഹോട്ടല്‍ താജിനെയും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു, അതിനെ കുറിച്ച് രത്തന്‍ ടാറ്റ പിന്നീട് ഒരു അഭിമുഖത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി.
2008-ല്‍ 10 പാകിസ്ഥാന്‍ ഭീകരര്‍ കടല്‍ വഴി ദക്ഷിണ മുംബൈയില്‍ പ്രവേശിച്ച് താജ് ഹോട്ടല്‍, ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് എന്നിവയുള്‍പ്പെടെ നഗരത്തിലെ പല പ്രധാന സ്ഥലങ്ങളും ആക്രമിച്ച് അരാജകത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. അന്ന് രത്തന്‍ ടാറ്റയ്ക്ക് 70 വയസ്സായിരുന്നു.
വെടിവെപ്പ് നടക്കുമ്പോള്‍ താജ് ഹോട്ടലിന്റെ പുറത്ത് സ്വന്തം ജീവന്‍ വകവയക്കാതെ അദ്ദേഹം നില്‍ക്കുന്നത് കാണപ്പെട്ടു.ആരോ തന്നെ വിളിച്ച് ഹോട്ടലിനുള്ളില്‍ വെടിവയ്പ്പ് നടക്കുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ രത്തന്‍ ടാറ്റ പറഞ്ഞു. അതിനുശേഷം താജ് ഹോട്ടലിലെ ജീവനക്കാരെ വിളിച്ചെങ്കിലും ആര്‍ക്കും കോള്‍ ലഭിച്ചില്ല.
ഇതോടെ താന്‍ കാര്‍ എടുത്ത് താജ് ഹോട്ടലിലേക്ക് പോയെന്നും എന്നാല്‍ അകത്ത് വെടിവെപ്പ് ഉണ്ടായതിനാല്‍ അകത്തേക്ക് പോകുന്നതില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞെന്നും രത്തന്‍ ടാറ്റ പറഞ്ഞു. ഒരു ഭീകരനെപ്പോലും ജീവനോടെ വിടരുതെന്നും ആവശ്യമെങ്കില്‍ ഹോട്ടല്‍ തകര്‍ത്തായാലും അവരെ ഇല്ലാതാക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരോട് താന്‍ പറഞ്ഞതായി രത്തന്‍ ടാറ്റ ആ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) ഭീകരരാണ് മുംബൈയില്‍ ആക്രമണം നടത്തിയത്, അതില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഈ ആക്രമണത്തിന് ശേഷം താജ് ഹോട്ടല്‍ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ പരിപാലിക്കുന്നതിനെക്കുറിച്ചും രത്തന്‍ ടാറ്റ സംസാരിച്ചിരുന്നു.