ഇവിഎം അണ്‍ലോക്ക് ചെയ്യാന്‍ ഫോണ്‍ ഉപയോഗിച്ചു; ശിവസേന എംപി രവീന്ദ്ര വൈക്കാറിന്റെ ബന്ധുക്കള്‍ക്കെതിരെ കേസ്

വയ്കറിന്റെ മരുമകന്‍ മങ്കേഷ് പണ്ടില്‍ക്കറാണ് ഇവിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ ഉപയോഗിച്ചിരുന്നതായി വന്റായ് പൊലീസ് കണ്ടെത്തിയത്. ഇവിഎം അണ്‍ലോക്ക് ചെയ്യാനുള്ള ഒടിപി ലഭിക്കാനായി  ഉപയോഗിച്ചിരുന്ന ഫോണാണ് പണ്ടില്‍ക്കര്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്.

New Update
Ravindra Waikar

മുംബൈ: മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലത്തില്‍ 48 വോട്ടിന് വിജയിച്ച ശിവസേന സ്ഥാനാര്‍ത്ഥി രവീന്ദ്ര വൈക്കറിന്റെ ബന്ധു മങ്കേഷ് പാണ്ടില്‍ക്കര്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധിപ്പിച്ച ഫോണ്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തല്‍.

Advertisment

കുറ്റാരോപിതരായ മങ്കേഷ് പണ്ടില്‍ക്കറിനും തിരഞ്ഞെടുപ്പ് കമ്മീഷനിലെ എന്‍കോര്‍ (പോള്‍ പോര്‍ട്ടല്‍) ഓപ്പറേറ്ററായിരുന്ന ദിനേശ് ഗുരവിനും പോലീസ് നോട്ടീസ് അയച്ചു.

മൊബൈല്‍ ഫോണ്‍ ഡാറ്റ കണ്ടെത്തുന്നതിനായി പോലീസ് ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ ഫോണിലെ വിരലടയാളവും എടുക്കുന്നുണ്ട്. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ വേളയില്‍ ജൂണ്‍ നാലിന് നെസ്‌കോ സെന്ററിലാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വയ്കറിന്റെ മരുമകന്‍ മങ്കേഷ് പണ്ടില്‍ക്കറാണ് ഇവിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ ഉപയോഗിച്ചിരുന്നതായി വന്റായ് പൊലീസ് കണ്ടെത്തിയത്. ഇവിഎം അണ്‍ലോക്ക് ചെയ്യാനുള്ള ഒടിപി ലഭിക്കാനായി  ഉപയോഗിച്ചിരുന്ന ഫോണാണ് പണ്ടില്‍ക്കര്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്.

ശിവസേന സ്ഥാനാര്‍ഥിയായിരുന്ന രവീന്ദ്ര വയ്ക്കര്‍ മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റില്‍നിന്ന് 48 വോട്ടിനാണ് വിജയിച്ചത്. ഇത്തവണത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്. ജൂണ്‍ 4ന് വോട്ടെണ്ണുമ്പോഴാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍വച്ച് മങ്കേഷ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി മറ്റു സ്ഥാനാര്‍ഥികള്‍ പരാതി ഉന്നയിച്ചത്. 6.30 വരെ വോട്ടെണ്ണുമ്പോള്‍ ചെറിയ വോട്ടിന് ശിവസേന ഉദ്ധവ് വിഭാഗം സ്ഥാനാര്‍ഥി അമോല്‍ ക്രിതികര്‍ ആയിരുന്നു മുന്നില്‍.

എന്നാല്‍ അസാധുവാക്കപ്പെട്ട പോസ്റ്റല്‍ വോട്ടുകളേക്കാള്‍ കുറവാണ് വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷമെങ്കില്‍ റിട്ടേണിങ് ഓഫിസര്‍ സ്വമേധയാ റീകൗണ്ടിങ് നടത്തണമെന്ന തിരഞ്ഞെടുപ്പ് ഹാന്‍ഡ്ബുക്കിലെ നിയമപ്രകാരം വീണ്ടും വോട്ടെണ്ണുകയായിരുന്നു. തുടര്‍ന്ന് രണ്ടു തവണ വോട്ടെണ്ണിയതോടെ 48 വോട്ടിന് വയ്കറിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

Advertisment