/sathyam/media/media_files/to6njOKh8IU15Q7IqbLv.jpg)
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ എംവിഎ സഖ്യം ശക്തമായ പ്രകടനം കാഴ്ചവെച്ചതോടെ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയിലെ 18 മുതല്‍ 19 വരെ എംഎല്‍എമാര്‍ തന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എന്‍സിപിഎസ്പി നേതാവ് രോഹിത് പവാറിന്റെ അവകാശവാദം. അജിത് പവാര്‍ വിഭാഗത്തില്‍ 9 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നും ശരദ് പവാറിന്റെ കൊച്ചുമകന്‍ കൂടിയായ രോഹിത് പറഞ്ഞു.
അജിത് പവാര്‍ കഴിഞ്ഞ വര്‍ഷം ബിജെപി- ശിവസേന സഖ്യത്തിനൊപ്പം ചേര്‍ന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയോടെയാണ് അജിത് പവാര്‍ വിഭാഗം എംഎല്‍എമാര്‍ തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കുന്നതെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ 4 സീറ്റില്‍ എന്‍സിപി മത്സരിച്ചിരുന്നെങ്കിലും ഒരു സീറ്റില്‍ മാത്രമാണ് ജയിക്കാനായത്.
അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയും ഏറ്റുമുട്ടിയ ബാരാമതി മണ്ഡലത്തില്‍ സുപ്രിയ ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചതും അജിത് പവാര്‍ വിഭാഗത്തിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.