സിദ്ധു മൂസ്സവാല കൊലക്കേസും ബാബ സിദ്ദിഖ് കൊലപാതകവും ഉള്‍പ്പെടെ 18 കേസുകളില്‍ പ്രതി: ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അല്‍മോല്‍ ബിഷ്ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ

ബാബ സിദ്ദിഖ് കൊലപാതകത്തില്‍ സോഷ്യല്‍ മീഡിയ വഴി സംഭവത്തിന്റെ ഉത്തരവാദിത്തം ബിഷ്‌ണോയി സംഘം ഏറ്റെടുത്തിരുന്നു.

New Update
Rs 10 lakh reward on Lawrence Bishnoi's brother

മുംബൈ: സിദ്ധു മൂസ്സവാല കൊലക്കേസും ബാബ സിദ്ദിഖ് കൊലപാതകവും ഉള്‍പ്പെടെ 18 കേസുകളില്‍ പ്രതിയായ  അല്‍മോല്‍ ബിഷ്ണോയിയ്ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി ദേശീയ അന്വേഷണ ഏജന്‍സി.

Advertisment

ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ കൂടിയായ അല്‍മോല്‍ ബിഷ്ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികവും എന്‍ഐഎ പ്രഖ്യാപിച്ചു.

'ഭാനു' എന്ന പേരിലും അറിയപ്പെടുന്ന അല്‍മോള്‍ ബിഷ്ണോയി വ്യാജ പാസ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഇയാള്‍ കെനിയയിലും ഈ വര്‍ഷം കാനഡയിലും എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. 

2022-ല്‍ പഞ്ചാബ് ഗായകന്‍ സിദ്ധു മൂസ്സവാലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. അല്‍മോല്‍ ബിഷ്ണോയിക്കെതിരെ 18 കേസുകളാണ് നിലവിലുള്ളത്.

ബാബ സിദ്ദിഖ് കൊലപാതകത്തില്‍ സോഷ്യല്‍ മീഡിയ വഴി സംഭവത്തിന്റെ ഉത്തരവാദിത്തം ബിഷ്‌ണോയി സംഘം ഏറ്റെടുത്തിരുന്നു.

ഏപ്രില്‍ 14 ന് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

ഒക്ടോബര്‍ 12 ന് മകന്റെ ഓഫീസിന് പുറത്ത് എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖ് കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പായി പ്രതികളുമായി അന്‍മോല്‍ ബിഷ്ണോയി ബന്ധപ്പെട്ടിരുന്നതായി മുംബൈ പോലീസ് പറഞ്ഞു.

Advertisment