പൂനെയില്‍ കാറില്‍ നിന്ന് 5 കോടി രൂപ പിടിച്ചെടുത്തു; പിടിച്ചെടുത്ത പണത്തിന് ഷിന്‍ഡെ വിഭാഗവുമായി ബന്ധം: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും ഷിന്‍ഡെ വിഭാഗം 75 കോടി രൂപ വീതം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത്

വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും ഷിന്‍ഡോ വിഭാഗം 75 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വാഹനത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ ശിവസേന എംഎല്‍എ ഷഹാജിബാബു പാട്ടീലിന്റെ അനുയായിയെന്ന് കരുതുന്ന ഷഹാജി നലവാഡെയാണ്.

New Update
car Untitledmodiru

പൂനെ: ഖേദ് ശിവപൂര്‍ ടോള്‍ പ്ലാസയില്‍ ഒരു കാറില്‍ നിന്ന് കണക്കില്‍പ്പെടാത്ത അഞ്ച് കോടി രൂപ പൂനെ റൂറല്‍ പോലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രിയാമ് സംഭവം.

Advertisment

പൂനെയില്‍ നിന്ന് കോലാപൂരിലേക്ക് പോവുകയായിരുന്ന വെള്ള നിറത്തിലുള്ള ഇന്നോവ കാര്‍ പൂനെ റൂറല്‍ പോലീസ് ശിവ്പൂര്‍ ടോള്‍ ബൂത്തില്‍ പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു. നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാഹനത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ ശിവസേന എംഎല്‍എ ഷഹാജിബാബു പാട്ടീലിന്റെ അനുയായിയെന്ന് കരുതുന്ന ഷഹാജി നലവാഡെയാണ്.

അതേസമയം, കാര്‍ ഷിന്‍ഡെ വിഭാഗത്തിലെ ഒരു എംഎല്‍എയുടേതാണെന്ന് പറഞ്ഞ് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ പരിഹസിച്ച് രംഗത്തെത്തി. പോലീസ് പറഞ്ഞ അഞ്ച് കോടിക്ക് പകരം 15 കോടി രൂപയാണ് വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.

വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും 75 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ശിവസേന വാഗ്ദാനം ചെയ്ത പണത്തിന്റെ ആദ്യ ഗഡു മാത്രമാണ് പിടിച്ചെടുത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Advertisment