സാബു ഡാനിയേലിന്റെ നിര്യാണം: ജോജോ തോമസ് അനുശോചിച്ചു

സാബു ഡാനിയേലിന്റെ വേർപാട് മലയാളി പ്രവാസി സമൂഹത്തിനും പൊതുരംഗത്തിനും നഷ്ടമാണ് എന്ന് ജോജോ തോമസ് അഭിപ്രായപ്പെട്ടു

New Update
jos

മുംബൈ:  ​നവി മുംബൈയുടെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വമായിരുന്ന സാബു ഡാനിയേലിന്റെ വിയോഗത്തിൽ, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ഓൾ മുംബൈ മലയാളി അസോസിയേഷൻ ('അമ്മ') പ്രസിഡന്റുമായ ജോജോ തോമസ് അനുശോചനം രേഖപ്പെടുത്തി.

Advertisment

​സാബു ഡാനിയേലിന്റെ വേർപാട് മലയാളി പ്രവാസി സമൂഹത്തിനും പൊതുരംഗത്തിനും നഷ്ടമാണ് എന്ന് ജോജോ തോമസ് അഭിപ്രായപ്പെട്ടു. ​അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും. ​കോർപ്പറേറ്റർ, നവി മുംബൈ മുനിസിപ്പൽ ട്രാൻസ്‌പോർപ്പറേഷൻ (NMMT) ചെയർമാൻ, സി.ബി.ഡി. കൈരളി സമാജം മുൻ പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം കാഴ്ചവെച്ച നിസ്തുലമായ സേവനങ്ങൾ എന്നും സ്മരിക്കപ്പെടും.

jo-2

​കോൺഗ്രസ് പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് പ്രവേശിച്ച്, കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. ​'അമ്മ'യുടെയും മറ്റ് മലയാളി കൂട്ടായ്മകളുടെയും പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ നിർലോഭമായ സഹകരണവും ഊർജ്ജസ്വലമായ പങ്കാളിത്തവും എക്കാലത്തും കരുത്തായിരുന്നു.

jo-3

​രോഗബാധിതനാകുന്നത് വരെ പൊതുരംഗത്ത് സജീവമായിരുന്ന ആ കർമ്മയോഗിയുടെ വിയോഗം ഈ സമൂഹത്തിൽ വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്. ദുഃഖകരമായ ഈ വേളയിൽ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ 'അമ്മ'യുടെയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെയും പേരിൽ പങ്കുചേരുന്നതായി ജോജോ തോമസ് അറിയിച്ചു. ​അദ്ദേഹം ദിവംഗതന്റെ ആത്മാവിന് നിത്യശാന്തി നേർന്നു.

Advertisment