New Update
/sathyam/media/media_files/zEWAaxP98QoBlAT9VyrJ.jpg)
പൂനെ: മുന്‍ ക്രിക്കറ്റ് താരവും നടനുമായ സലില്‍ അങ്കോളയുടെ അമ്മയുടെ മൃതദേഹം പൂനെയിലെ ഫ്‌ലാറ്റില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തി. കഴുത്തിന് കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Advertisment
വീട്ടില്‍ ബലമായി ആരെങ്കിലും കയറിയതിന് സാധ്യതയില്ലെന്ന് പോലീസ് പറഞ്ഞു. ഇത് കൊലപാതകമാണോ ആത്മഹത്യായാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
അമ്മയുടെ വിയോഗവുമായി ബന്ധപ്പെട്ട് മുന്‍ ക്രിക്കറ്റ് താരം സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. 'ഗുഡ് ബൈ അമ്മേ,' എന്ന് തകര്‍ന്ന ഹൃദയത്തിന്റെ ഇമോജിയോടെയാണ് കുറിപ്പ്. സലിലിന്റെ അമ്മയുടെ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.