/sathyam/media/media_files/oaXfyXMjjwpDk62mqblM.jpg)
ഡൽഹി: സൽമാൻ ഖാന്റെ വീടിനുനേരെ വെയിവയ്പുണ്ടായ സംഭവത്തിൽ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
'ഹെൽമെറ്റ് ധരിക്കരുത്... പേടിയില്ലെന്ന് കാണിക്കാൻ വെടിയുതിർക്കുമ്പോൾ ഒരു സിഗരറ്റ് വലിക്കുക. നിങ്ങൾ ചരിത്രം സൃഷ്ടിക്കും”, ഇതായിരുന്നു ഗുണ്ടാസംഘം തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരൻ അൻമോൽ ബിഷ്‌ണോയി അക്രമികൾക്ക് ഒരു ദിവസം മുമ്പ് നൽകിയ നിർദേശങ്ങളെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിൽ സൽമാൻ ഖാന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
തന്നെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ലോറൻസ് ബിഷ്ണോയിയും സംഘവും വെടിവയ്പ് നടത്തിയതെന്ന് സൽമാൻ മൊഴി നൽകിയിട്ടുണ്ട്.
വെടിവയ്പ് നടന്ന ദിവസം ബൈക്ക് ഓടിച്ചിരുന്ന വിക്കികുമാർ ഗുപ്തയും അൻമോൽ ബിഷ്‌ണോയിയും തമ്മിൽ സിഗ്നൽ ആപ്പിൽ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും കുറ്റപത്രത്തിലുണ്ട്.
വളരെ ശ്രദ്ധയോടെ പെട്ടെന്ന് വെടിവയ്ക്കണം. ഒരു മിനിറ്റിലധികം സമയമെടുത്താലും പ്രശ്നമില്ല. ഭായിയെ പേടിപ്പിക്കാൻ നിങ്ങൾ ശ്രദ്ധയോടെ വെടിവയ്ക്കണം. വെടിവയ്ക്കുന്ന സമയത്ത് നിങ്ങൾ സിഗരറ്റ് വലിക്കണം. അതിലൂടെ നിങ്ങൾക്ക് പേടിയില്ലെന്ന് അവർ മനസിലാക്കുമെന്നായിരുന്നു സംഭാഷണം.
സിഗ്നൽ ആപ്പ് വഴിയാണ് വെടിവച്ച ഗുപ്തയും സാഗർ പാലുമായും അൻമോൽ ബന്ധപ്പെട്ടിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു.