/sathyam/media/media_files/LkgbWNOHrjulH8Gqigc9.jpg)
മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖി കൊല്ലപ്പെട്ടതിന് പിന്നാലെ നടന്‍ സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സല്‍മാന്‍ ഖാന് വൈ പ്ലസ് സുരക്ഷയാണ് നല്‍കിയിരിക്കുന്നത്.
ഒരു പോലീസ് എസ്‌കോര്‍ട്ട് വാഹനം ഇനി സദാസമയവും സല്‍മാന്‍ ഖാന്റെ വാഹനത്തെ അനുഗമിക്കും. കൂടാതെ എല്ലാ ആയുധങ്ങളും ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ച ഒരു കോണ്‍സ്റ്റബിള്‍ താരത്തിനൊപ്പം ഉണ്ടാകും.
സല്‍മാന്‍ എവിടെ ഷൂട്ടിംഗിന് പോയാലും പോലീസ് സംഘം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിരീക്ഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയ് സംഘം ഏറ്റെടുക്കുകയും എന്‍സിപി നേതാവിന് നടനുമായുള്ള അടുത്ത ബന്ധം ഒരു കാരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തതോടെയാണ് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലോറന്‍സ് ബിഷ്ണോയി സംഘം സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയിരുന്നു.