ഇവര്‍ക്ക് വേറെ പണിയില്ല; അന്നത്തെ സാഹചര്യത്തില്‍ വാജ്പേയി ആയിരുന്നെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേനെ; അടിയന്തരാവസ്ഥയ്ക്ക് പിന്തുണയുമായി ശിവസേന

കോണ്‍ഗ്രസ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ പിന്തുണച്ച അദ്ദേഹം അന്ന് ശിവസേന സ്ഥാപകന്‍ ബാലാസാഹേബ് താക്കറെയും ആര്‍എസ്എസും പരസ്യമായി അടിയന്തരാവസ്ഥയെ പിന്തുണച്ചിരുന്നു എന്നും ചൂണ്ടിക്കാട്ടി.

New Update
sanjay raut

മുംബൈ: 1975ല്‍ അടല്‍ ബിഹാരി വാജ്പേയി ആയിരുന്നു പ്രധാനമന്ത്രിയെങ്കിലും അന്നത്തെ അവസ്ഥയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമായിരുന്നുവെന്ന്  ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്.

Advertisment

കോണ്‍ഗ്രസ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ പിന്തുണച്ച അദ്ദേഹം അന്ന് ശിവസേന സ്ഥാപകന്‍ ബാലാസാഹേബ് താക്കറെയും ആര്‍എസ്എസും പരസ്യമായി അടിയന്തരാവസ്ഥയെ പിന്തുണച്ചിരുന്നു എന്നും ചൂണ്ടിക്കാട്ടി.

അടിയന്തരാവസ്ഥ ദിനമായ ജൂണ്‍ 25 എല്ലാ വര്‍ഷവും ഭരണഘടന ഹത്യാ ദിനമായി ആചരിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.

ദേശ സുരക്ഷയുടെ ഭാഗമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും സഞ്ജയ് റാവത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവര്‍ക്ക് യാതൊരു പണിയുമില്ല. അടിയന്തരാവസ്ഥ കഴിഞ്ഞ് അന്‍പത് വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്തിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നതിനെക്കുറിച്ചെല്ലാം ജനങ്ങള്‍ മറന്ന് കഴിഞ്ഞു.

ചിലര്‍ രാജ്യത്ത് അരാജകത്വം പരത്താന്‍ ശ്രമിക്കുകയാണ്. ജവാന്‍മാരോടും സൈന്യത്തോടും രാംലീല മൈതാനത്ത് നിന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ ഒന്നും അനുസരിക്കരുതെന്ന് ആഹ്വാനം ചെയ്യുകയാണ്. ആ സാഹചര്യത്തില്‍ ആരായാലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കും.

ചിലര്‍ ബോംബുകള്‍ നിര്‍മ്മിക്കുന്നു. അവ രാജ്യത്തെ വിവിധയിടങ്ങളില്‍ സ്ഫോടനം നടത്തുന്നു. അമിത് ഷായ്ക്ക് അടിയന്തരാവസ്ഥയെക്കുറിച്ച് യാതൊന്നുമറിയില്ല. ശിവസേന എന്ന് പറഞ്ഞ് നടക്കുന്നവര്‍ ബാലാ സാഹേബിനെ പുകഴ്ത്തുകയും അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

Advertisment