/sathyam/media/media_files/LoD3sVFiEgXMaHOzOd0p.jpg)
മുംബൈ: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാൽ പാകിസ്ഥാൻ അധിനിവേശ കശ്മീർ (പിഒകെ) ഇന്ത്യയുടെ ഭാഗാക്കുമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിൽ മറുപടിയുമായി ശിവസേന.
കഴിഞ്ഞ 10 വർഷം അധികാരത്തിലിരുന്ന നരേന്ദ്ര മോദിയേയും ബിജെപിയേയും പാക് അധീന കശ്മിരിനെ ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ നിന്നും ആരാണ് തടഞ്ഞതെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് ചോദിച്ചു.
പാക് പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേരാനും കേക്ക് മുറിക്കാനും പാകിസ്‌താനിലെത്തിയ മോദിയാണ് തിരഞ്ഞെടുപ്പ് സമയത്ത് പാക്കിസ്ഥാൻ വിരുദ്ധതയുമായി ഇറങ്ങിയിരിക്കുന്നതെന്നും റാവത്ത് പറഞ്ഞു.
"ആദ്യം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പിന്നെ യുപി മുഖ്യമന്ത്രിയും പിഒകെ ഇന്ത്യയ്ക്കുള്ളിൽ കൊണ്ടുവരുമെന്ന് പറഞ്ഞു. എന്നാൽ, കഴിഞ്ഞ 10 വർഷത്തിനിടെ ആരാണ് അവരെ അങ്ങനെ ചെയ്യുന്നതിൽ നിന്ന് തടഞ്ഞതെന്ന് എനിക്ക് ചോദിക്കാൻ ആഗ്രഹമുണ്ട്, ”റൗത്ത് പറഞ്ഞു.
ശനിയാഴ്ച മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായിൽ ആദിത്യനാഥ് പ്രസ്താവന പാക് അധീന കശ്മീർ സംബന്ധിച്ച പ്രസ്താവന നടത്തിയപ്പോൾ ഷാ നേരത്തെ പാൽഘറിൽ സമാനമായ പ്രസ്താവന നടത്തിയിരുന്നു.
പാൽഘർ അല്ലെങ്കിൽ വസായ് പ്രദേശങ്ങളിൽ പാക് അധിനിവേശ കശ്മീരിലെ പ്രശ്‌നം ഏറ്റെടുക്കുന്നതിന് പകരം ശ്രീനഗറിൽ ബിജെപി നേതാക്കൾ ശബ്ദമുയർത്തണമെന്ന് റാവത്ത് പറഞ്ഞു. "പിഒകെയെ കുറിച്ച് സംസാരിക്കാൻ പറ്റിയ സ്ഥലമല്ലേ അത്?" റാവത്ത് ചോദിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി പുതിയ പ്രഖ്യാപനം നടത്തിയതെന്നും റാവത്ത് പറഞ്ഞു. “ഞങ്ങൾ പാകിസ്ഥാനെ വളകൾ അണിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എപ്പോൾ എന്നതാണ് പ്രധാന ചോദ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു. പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേരാനും കേക്ക് മുറിക്കാനും പാകിസ്‌താനിലെത്തിയത് മോദിയാണെന്നും റാവത്ത് ഓർമ്മിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us