ഫ്രാങ്ക്ഫര്‍ട്ട്-മുംബൈ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി: ഒരാഴ്ചയ്ക്കിടെ പതിമൂന്നാം സംഭവം

വിമാനം ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയ ശേഷം പരിശോധനയ്ക്കായി ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയി.

New Update
Vistara

മുംബൈ: ഫ്രാങ്ക്ഫര്‍ട്ട്-മുംബൈ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. ബുധനാഴ്ച ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന വിസ്താര വിമാനത്തിനാണ് സോഷ്യല്‍ മീഡിയയില്‍ ബോംബ് ഭീഷണി ലഭിച്ചതെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു.

Advertisment

വിമാനം ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയ ശേഷം പരിശോധനയ്ക്കായി ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയി.

ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടാകുന്നത് നാല് ദിവസത്തിനുള്ളില്‍ ഇത്തരത്തില്‍ 13-ാമത്തെ സംഭവമാണ്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍ എന്നിവയ്ക്കാണ് ഇതിനു മുമ്പ് ഭീഷണി ലഭിച്ചത്.

Advertisment