സല്‍മാന്‍ ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി: അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പോലീസ്

ഭീഷണി കോള്‍ വന്ന നമ്പര്‍ പരിശോധിച്ചപ്പോള്‍ റായ്പൂരില്‍ നിന്നുള്ള ഫൈസാന്റെ പേരിലാണ് നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി.

New Update
Shah Rukh Khan gets death threat from Raipur man

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് പിന്നാലെ നടന്‍ ഷാരൂഖ് ഖാനും വധഭീഷണി. റായ്പൂരില്‍ നിന്നാണ് ഷാരൂഖ് ഖാന് ഭീഷണി കോള്‍ വന്നത്.

Advertisment

മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പോലീസ് സംഘം ഛത്തീസ്ഗഡിലെ റായ്പൂരിലെത്തി അന്വേഷണം ആരംഭിച്ചു.

ഭീഷണി കോള്‍ വന്ന നമ്പര്‍ പരിശോധിച്ചപ്പോള്‍ റായ്പൂരില്‍ നിന്നുള്ള ഫൈസാന്റെ പേരിലാണ് നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി.

ഷാരൂഖ് ഇതുവരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടില്ല. 

Advertisment