മഹാ വിനാഷ് അഘാഡി: അരവിന്ദ് സാവന്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷൈന എന്‍സി

അരവിന്ദ് സാവന്ത് ഷൈന എന്‍സിയെ 'ഇറക്കുമതി ചെയ്ത മാല്‍' എന്ന് പരാമര്‍ശിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.

New Update
Shaina NC responds to Uddhav Sena MP's sexist jibe

മുംബൈ:  ശിവസേന (യുബിടി) നേതാവ് അരവിന്ദ് സാവന്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് ഷൈന എന്‍സി.

Advertisment

അരവിന്ദ് സാവന്ത് ഷൈന എന്‍സിയെ 'ഇറക്കുമതി ചെയ്ത മാല്‍' എന്ന് പരാമര്‍ശിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.

മഹാ വികാസ് അഘാഡിയെ (എംവിഎ) 'മഹാ വിനാഷ് അഘാഡി' എന്നാണ് ഷൈന വിശേഷിപ്പിച്ചത്. വിഷയത്തില്‍ മൗനം പാലിക്കുന്ന ഉദ്ധവ് താക്കറെയുടെ നിലപാടിനെയും ഷൈന ചോദ്യം ചെയ്യുകയും ചെയ്തു.

സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ഷൈന നാഗ്പാഡ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടയിലും താന്‍ നേരിട്ട് ശിവസേന നേതാവിന്റെ പേര് പറഞ്ഞിട്ടില്ലെന്നു വ്യക്തമാക്കി സാവന്ത് മാപ്പ് പറയാന്‍ വിസമ്മതിച്ചു.  

Advertisment