/sathyam/media/media_files/2024/10/25/DaXwxar5r276HoBsApoM.jpg)
മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതി അസംബ്ലി സീറ്റില്‍ കടുത്ത മത്സരത്തിനൊരുങ്ങി അമ്മാവനും മരുമകനും.
അമ്മാവനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെതിരെ യുഗേന്ദ്ര പവാറിന്റെ സ്ഥാനാര്‍ത്ഥിത്വം എന്‍സിപി ശരദ് പവാര്‍ വിഭാഗം പ്രഖ്യാപിച്ചു. അജിത് പവാറിന്റെ ഇളയ സഹോദരന്‍ ശ്രീനിവാസിന്റെ മകനാണ് യുഗേന്ദ്ര പവാര്‍.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാരാമതി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ശരദ് പവാറിന്റെ മകളും എന്‍സിപി (എസ്പി) വര്‍ക്കിംഗ് പ്രസിഡന്റുമായ സുപ്രിയ സുലെ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയിരുന്നു.
ബാരാമതിയില്‍ സുപ്രിയ സുലെയുടെ ലോക്സഭാ പ്രചാരണത്തില്‍ 32 കാരനായ യുഗേന്ദ്ര നിര്‍ണായക പങ്കുവഹിച്ചിരുന്നു. ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ യുഗേന്ദ്ര ബിരുദം നേടിയിട്ടുണ്ട്.
ശരദ് പവാര്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമായ വിദ്യാ പ്രതിഷ്ഠന്റെ ട്രഷററാണ് യുഗേന്ദ്ര.