മുംബൈ: വരുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി).
മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന്റെ ഭാഗമായ എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന് ഇതുവരെ 67 സ്ഥാനാര്‍ത്ഥികളായി.
സിറ്റിംഗ് എം.എല്‍.എമാരായ സതീഷ് അണ്ണാ പാട്ടീല്‍, സതീഷ് ചവാന്‍ എന്നിവരെ എരണ്ടോള്‍-പരോള, ഗംഗാപൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് പാര്‍ട്ടി മത്സരിപ്പിക്കും.
ഷാപൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ മുന്‍ എംഎല്‍എ പാണ്ഡുരംഗ് ബറോറയ്ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കി. പരന്ദ നിയമസഭാ മണ്ഡലത്തില്‍ നിന്ന് രാഹുല്‍ മോട്ടെ മത്സരിക്കും. ബീഡിലെ സിറ്റിംഗ് എംഎല്‍എ സന്ദീപ് ക്ഷീരസാഗര്‍ എന്‍സിപി ടിക്കറ്റില്‍ മത്സരിക്കും.
മയൂര കാലെ (അര്‍വി), ദീപിക ചവാന്‍ (ബഗ്ലാന്‍), മണിക്റാവു ഷിന്‍ഡെ (യെവ്ല), ഉദയ് സാംഗ്ലെ (സിന്നാര്‍), സുനിത ചരോസ്‌കര്‍ (ഡിന്‍ഡോരി), ഗണേഷ് ഗീത (നാസിക്) എന്നിവരാണ് ശരദ് പവാറിന്റെ എന്‍സിപിയുടെ രണ്ടാം പട്ടികയില്‍ ഇടം നേടിയ മറ്റ് പ്രമുഖര്‍.