ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
/sathyam/media/post_attachments/wxZPkiqqwUGSBHQU1eYS.jpg)
മുംബൈ: മുംബൈയിലെ ഗോരെഗാവിൽ ഷവർമ്മ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പന്ത്രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിച്ചു.
Advertisment
ഭക്ഷ്യ വിഷബാധയാണ് അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പന്ത്രണ്ട് പേരിൽ ഒമ്പത് പേർ ആശുപത്രി വിട്ടുവെന്നും മറ്റ് മൂന്ന് പേർ സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.
ഗോരേഗാവിലെ സന്തോഷ് നഗർ ഏരിയയിലെ സാറ്റലൈറ്റ് ടവറിലെ ഒരു കടയിൽ നിന്ന് ചിക്കൻ ഷവർമ കഴിച്ച ശേഷമാണ് സംഭവമെന്ന് ഭക്ഷ്യ വിഷബാധ ഏറ്റവർ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത സമയങ്ങളിൽ ഈ കടയിൽ നിന്ന് ചിക്കൻ ഷവർമ്മ കഴിച്ചവരാണ് ചികിത്സ തേടി സമീപ ആശുപത്രിയിലെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us